Thursday, 14 March 2019

ശഹബാൻ നിലാവ്

ശഹബാൻ നിലാവ് മാഞ്ഞ് ശറഫേറും പൂക്കൾ വിരിഞ്ഞ് 
പുണ്യറമളാനിൻറ്റെ പൊന്നൊളി വാനിൽ തെളിഞ്ഞ് 


മേലേ സ്വർഗ്ഗവനികൾ കണ്‍ തുറന്നു നാഥ നരുളാലേ …


( ശഹബാൻ നിലാവ് മാഞ്ഞ് )


ആലമാകെ നോമ്പിനാലേ നാഥനിൽ പ്രതീക്ഷയാലെ 
രാത്രിയിൽ സുജൂദിലായന്നുറക്കമില്ലാതെ 


(ആലമാകെ നോമ്പിനാലേ)


റബ്ബേ നിൻറ്റെ കരുണ തേടി ഞാനും നിന്നിലേക്കായി …


ശഹബാൻ നിലാവ് മാഞ്ഞ് ശറഫേറും പൂക്കൾ വിരിഞ്ഞ് 
പുണ്യറമളാനിൻറ്റെ പൊന്നൊളി വാനിൽ തെളിഞ്ഞ് 


മേലേ സ്വർഗ്ഗവനികൾ കണ്‍ തുറന്നു നാഥ നരുളാലേ …


ആയിരം മാസങ്ങൾ പോലെ പുണ്യമാം ദിനങ്ങളാലെ 
ലൈലത്തുൽ ഖദ്റിന്റ്റെ രാവും വന്നു ഖൈറാലെ 


( ആയിരം മാസങ്ങൾ ) 


നാഥാ പാപമെല്ലാം പൊറുത്തിടണേ ഈ ദിനമാലെ…


ശഹബാൻ നിലാവ് മാഞ്ഞ് ശറഫേറും പൂക്കൾ വിരിഞ്ഞ് 
പുണ്യറമളാനിൻറ്റെ പൊന്നൊളി വാനിൽ തെളിഞ്ഞ് 


മേലേ സ്വർഗ്ഗവനികൾ കണ്‍ തുറന്നു നാഥ നരുളാലേ …


പൂനിലാവ്‌ മാഞ്ഞുപോയി ലോകവും കണ്ണീരിലായി 
ഈ നിലാവ് എന്നിലേകായ് ഇനിയും വന്നിടുമോ 


( പൂനിലാവ്‌ മാഞ്ഞുപോയി )


എന്നിൽ പുണ്യ പൂക്കളിനിയും ചൊരിയ് റഹ്മാനെ 


ശഹബാൻ നിലാവ് മാഞ്ഞ് ശറഫേറും പൂക്കൾ വിരിഞ്ഞ് 
പുണ്യറമളാനിൻറ്റെ പൊന്നൊളി വാനിൽ തെളിഞ്ഞ് 


മേലേ സ്വർഗ്ഗവനികൾ കണ്‍ തുറന്നു നാഥ നരുളാലേ …


( ശഹബാൻ നിലാവ് മാഞ്ഞ് )




No comments:

Post a Comment