Thursday, 14 March 2019

സന്തോഷ താരഗങ്ങള്‍

സന്തോഷ താരഗങ്ങള്‍ ഒന്നുചേരുമൊരു സന്ദ്യയും സ്വന്തമല്ലോ..
ശത കോടി ചന്ദ്രനുദയം പിറന്ന സ്വലവാത്തിന്‍ ചന്ദമല്ലോ... (2)


മൊഴി മുത്താല്‍ കോര്‍ത്ത മാലകള്‍
വിരിയിച്ചൊരു വര്‍ണ ജാലകം
മധുരത്താല്‍ തീര്‍ത്ത ചുണ്ടിലേ
ചിരിയൂറും മൊന്ച് കാണണം


തിരു നൂറിന്‍ മുന്നില്‍ മങ്ങിടും ഉലകിന്റെ നാണം കണ്ടിടാം (2)
തിരു മലരുകള്‍ തേടി മുന്നില്‍ വരും .... 
തിരു മദ്ഹുകള്‍ പാടി സ്നേഹം തരും.... (2)


സന്തോഷ താരഗങ്ങള്‍ ഒന്നുചേരുമൊരു സന്ദ്യയും സ്വന്തമല്ലോ..
ശത കോടി ചന്ദ്രനുദയം പിറന്ന സ്വലവാത്തിന്‍ ചന്ദമല്ലോ... (2)
വെണ്ണിലാവു വിണ്ണില്‍ നാണം കൊണ്ടതെന്തേ...
വെണ്മ കൊണ്ട് മണ്ണില്‍ പൂത്ത റൌളയുണ്ടേ...
കാത്തിരുന്ന സൂര്യന്‍ കാതമേറെയെങ്കില്‍...
കണ്മുഴുക്കെ കാണാന്‍ ആ മദീനയുണ്ടേ... (2)
പൊഴിയും ശിശിരം തന്നു...പുലരും വസന്തം തന്നു...
മധുരം ചൊരിക്കും ചിന്തും നബിക്കായ്‌ പദങ്ങള്‍ തന്നു...
പഞ്ചവര്‍ണ പുഞ്ചിരിക്ക് നെഞ്ചകത്ത് കഞ്ചകപ്പൂ കൊഞ്ചിടുന്ന മൊഞ്ച് കാണണം


സന്തോഷ താരഗങ്ങള്‍ ഒന്നുചേരുമൊരു സന്ദ്യയും സ്വന്തമല്ലോ..
ശത കോടി ചന്ദ്രനുദയം പിറന്ന സ്വലവാത്തിന്‍ ചന്ദമല്ലോ... (2)
കാല്‍ പതിഞ്ഞ മണ്ണില്‍ പോരിഷ പ്രഭാവം...
കാതുകള്‍ക്കുമിംബം കണ്‍കളില്‍ കമാനം...
പാതിയറ്റ ചന്ദ്രന്‍ കണ്മിഴിച്ച നേരം ...
പൂവിലുള്ള തിങ്കള്‍ പൂര്‍ണ ശോഭ താരം... (2)
വെയിലില്‍ ഞെരിയും ഉലകം...നബിയില്‍ ചൊരിയും ശമനം...
കനിവിന്‍ കടലിന്‍ വദനം...അതിരില്‍ കവിയും ലയനം...
പഞ്ചവര്‍ണ പുഞ്ചിരിക്ക് നെഞ്ചകത്ത് കഞ്ചകപ്പൂ കൊഞ്ചിടുന്ന മൊഞ്ച് കാണണം
സന്തോഷ താരഗങ്ങള്‍ ഒന്നുചേരുമൊരു സന്ദ്യയും സ്വന്തമല്ലോ..
ശത കോടി ചന്ദ്രനുദയം പിറന്ന സ്വലവാത്തിന്‍ ചന്ദമല്ലോ... (2)

No comments:

Post a Comment