Monday, 18 September 2017

പ്രണയം

പ്രണയം  എന്നുള്ള വികാരം
അറിയുന്നോര്ക്കില്ല വിചാരം
പ്രിയമുള്ളോർക്കുള്ള കിനാവും
തകരും അതിലുള്ള സ്വകാര്യം
  - -----

സദയം സര സൗഹൃദമായി
തുടരും ചില പ്രണയ സുഗങ്ങൾ
തടയാൻ ഒരു ചെറു വിട പോലും
കഴിയില്ലായെന്നവരോതും

കണ്ടില്ലവർ  ഉമ്മറ വാതിലിൽ
കരയും കണ്ണീർ തുടയ്ക്കും
ഖൽബിൽ  ചെറു കനവുകൾ തീർക്കും
ഉമ്മാന്റെ വിതുമ്പണ മുഖവും

  - ---- 

രാവിൽ നീ കൊഞ്ചിപ്പറയും
കാമുകിയോടെന്നും സോളളും
ഒരു നേരം  പോലും നീ
ഓർത്തോ നിൻ ഉമ്മ മനസ്സ്

എന്നും നിൻ പുഞ്ചിരി കാണാൻ
കോതോയോടെ ഇരിക്കും ചിലരിൽ
മൗനം നീ പകരും നേരം
ഇടറും ആ നെഞ്ചകമെന്നും

  - ----
  എൻ  കാമിനിയാണെന് ഉള്ളിൽ
അവളില്ലാതില്ലെന്  ജീവൻ
വിരഹം പോൽ  പാടി നടക്കും
കാമുകിയുള്ളീയൊരു ലോകം

പ്രായം പതിനാറു കഴിഞ്ഞാൽ
പ്രണയത്താൽ ഉള്ളൊരു ലോകം
തീർക്കും ചെറു പൈതൽ പോലും
പാടും വിരഹത്തിൻ ഗാനം

  - ---- 

ഓർക്കേണം നമ്മളിതെന്നും
സ്നേഹം അത് ആദ്യമതേകാൻ
നമ്മെ സ്നേഹിക്കണ  ഖൽബ്
കാണേണം നിത്യമേതെന്നും

പ്രണയം  എന്നുള്ള വികാരം
അറിയുന്നോര്ക്കില്ല വിചാരം
പ്രിയമുള്ളോർക്കുള്ള കിനാവും
തകരും അതിലുള്ള സ്വകാര്യം
  -
       ഫൈസൽ കണ്ണൂർ 7034245464

No comments:

Post a Comment