ചെമ്പകമേ ചെമ്പകമേ
നീയെന്നുമെന്റെതല്ലേ
ചെമ്പകമേ ചെമ്പകമേ
നീയെന്നുമെന്റെതല്ലേ
സഖിയെ സഖിയെ ഓമൽ കനവെ
നീയെന്നുമെന്റെതല്ലേ
നീല കായലോളം പാടി
നീലാകാശം കാതിൽ ചൊല്ലി
നീയെന്നും എന്റേതല്ലേ
oh..waa...oh..waa...
തിരമാലകൾ തീരം തഴുകുമ്പോൾ
എന്നുള്ളതിൽ
തളിരാർന്ന കിനാക്കൾ ഉണരുന്നു
നിറ വർണ്ണ പൂക്കൾ വിടരുമ്പോൾ
നിൻ കവിളിണയിൽ
ചെമ്മാന ചന്തം വിരിയുന്നു
നിൻ കാതര മിഴിയിൽ തെളിയും
മൃദു കാവ്യം പറയാമോ
ചെന്തളിരെ ചെന്താമരയെ
എൻ കൂടെ പോരാമോ
അഴകേ അഴകേ നീയെന്നുമെന്റെതല്ലേ
ചെമ്പകമേ ചെമ്പകമേ
നീയെന്നുമെന്റെതല്ലേ....
പൊൻകനവിൽ പുതുമഴ പെയ്യുമ്പോൾ
എൻ കൺമണിയെ പൊന്മയിലോ തേങ്ങി പാടുന്നു
വിട പറയാത്തെങ്ങോ മറയുകയോ എൻ വെണ്മുകിലെ
മനമുരുകും ഗീതം കേൾക്കാമോ
ഒരു മേട കാറ്റിൻ കുളിരായി
നീയെന്നിൽ നിറയാമോ
നിൻ സ്നേഹ പുഞ്ചിരിയാലെന് മനസ്സിൽ തഴുകാമോ
വരഥേ വരഥേ നീയെന്നുമെന്റെതല്ലേ...
ചെമ്പകമേ ചെമ്പകമേ
നീയെന്നുമെന്റെതല്ലേ
ചെമ്പകമേ ചെമ്പകമേ
നീയെന്നുമെന്റെതല്ലേ
സഖിയെ സഖിയെ ഓമൽ
കനവ്
നീയെന്നുമെന്റെതല്ലേ
നീല കായലോളം പാടി
നീലാകാശം കാതിൽ ചൊല്ലി
നീയെന്നും എന്റേതല്ലേ....
Faisal kannur 7034245464
No comments:
Post a Comment