എന്റെ ചങ്ങായിമാരെ കുറിച്ച് എനികൊരു സ്റ്റാറ്റസ് ഇടണം എന്നുണ്ട്
പക്ഷേ
ഒരു സ്റ്റാറ്റസ് കൊണ്ട് മാത്രം വർണിക്കാൻ പറ്റുന്നതല്ല എനിക്ക് എന്റെ ചാങായിമാർ..👨👩
ഒരു നിമിത്തം പോലെ ജീവിതം
വയിയില്‍ എവിടേയാകണ്ടു മുട്ടിയ ചിലര്‍ 😄ചിരിക്കാനും😂 കരയാനും ഒരു മനസ്സുമായ് കൂടെ നിന്നവര്‍
ഒടുവില്‍ വേദനിപ്പിച്ചുകൊണ്ട് അകന്നു പോകുമ്പോള്‍😒 അവര്‍ അറിയുന്നില്ല ഈ ജന്മം മുഴുവന്‍ ഓര്‍ക്കാനുള്ളനിമിഷങ്ങളാണ് അവര്‍സമ്മാനിച്ചതെന്ന്...
പഠിക്കുന്ന കാലമത്രെയും വിധ്യാലയങ്ങളോട് വെറുപ്പായിരുന്നു എന്നാൽ ഇന്നോ?.
ആരോടൊക്കെയോ തീർത്താൽ തീരാത്ത കടപ്പാടുകൾ പിന്നെയും ബാക്കി. എന്നെ ഞാനാക്കിയ മാതാപിതാക്കൾ, അധ്യാപകർ,എപ്പോഴോ വീണുകിട്ടിയ ചില സൗഹൃദങ്ങൾ അവരുമായി ചിലവിട്ട സുന്ദര നിമിഷങ്ങൾ, ഓരോ സെൽഫിയിലും നിറഞ്ഞിരുന്ന പുഞ്ചിരികൾ, കൊച്ചു കൊച്ചു വാശികൾ, പിണക്കങ്ങൾ, സഹോദരിയാവാൻ ഒരമ്മ പിറക്കേണ്ടതില്ലെന്ന് തിരിച്ചറിഞ്ഞ മുഹൂർത്തങ്ങൾ, നാം മതിമറന്നാഘോഷിച്ച നമ്മുടെ കോളേജ് ടൂർ, എല്ലാം ഇനി ഓർമ്മ പുസ്‌തകത്തിലെ ഏടുകൾ മാത്രം.നാം പങ്കിട്ട ഓരോ പൊതിച്ചോറുകൾക്കും കുത്തി വരച്ചിട്ട ഓരോ ഡസ്കുകൾക്കും നമ്മുടെ സൗഹൃദത്തിന്റെ കഥ പറയാനുണ്ടാവും.ഉച്ച കഴിഞ്ഞുള്ള ക്ലാസുകൾ താരാട്ട്പാട്ട്കളായ നിമിഷങ്ങൾ,മറുപടി ഭയന്ന് തുറന്ന് പറയാൻ മടിച്ച പ്രണയങ്ങൾ , ഒരിക്കലും നടക്കില്ലെന്നറിഞ്ഞിട്ട്ം പ്ലാൻ ചെയ്ത ഒരായിരം യാത്രകൾ , എല്ലാം ഇവിടെ അവസാനിക്കുന്നു.
ഇനി എപ്പോഴോ നാം വീണ്ടും കണ്ടുമുട്ട്ം.പരസ്പരം വന്ന മാറ്റങ്ങൾ പറഞ് കളിയാക്കിചിരിക്കും,പിന്നീട് എപ്പോഴോ നഷ്ടപെട്ട് പോയ വസന്തകാലത്തെ ഓർത്തു നാം തേങ്ങും.പുതിയ ബന്ധങ്ങൾക്കിടയിൽ നീ വെറും ഓർമ്മമാത്രമാവും .ഞാനിന്ന് അറിയുന്നു, ഈ ക്ലാസ്സ്മുറിയും ഈ അദ്ധ്യാപകരും,ഈ സൗഹൃദവും എനിക്കെത്ര പ്രിയപെട്ടതായിരുന്നുവെന്ന്.ഞാൻ സ്നേഹിക്കുന്നു കവിയുടെ ഈ വരികളെ,
ഓര്മിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം ഓർമിക്കണം എന്ന വാക്കുമാത്രം'
ഫൈസൽ കണ്ണൂർ -9746862698
No comments:
Post a Comment