Monday, 8 April 2019

പെറ്റമ്മ

അമ്മയുടെ അടുത്ത് നില്ക്കാൻ പറ്റില്ല ......
കാരണം അച്ഛനോളം സ്നേഹമൊന്നും എന്റെ അമ്മയ്ക്കില്ല.....
അച്ഛനുള്ളോളം ആരും എന്നെ തൊടില്ല ....
പെട്ടെന്നുള്ള അഛന്റെ പോക്കിന് ശേഷം
എനിക്ക്അ എത്ര മാത്രം തല്ല് കൊണ്ടന്നോ ..
അച്ഛൻ പോയതിന് ശേഷം മ്മയുടെ ഏതോ ഒരു സുഹൃത് ആണ് ഇനി നിങ്ങളുടെ അച്ചനെന്നു 'അമ്മ പറയാറുണ്ട് ..
അയാൾ വന്നതിന് ശേഷം നിരന്തരം എന്നെ തല്ലും ...
അയാൾ നിരന്തരം മദ്യപിച്ചു വന്നു വഴക്കിടും ..
എന്നെയും അനിയനേയും അതിയേറെ വേദനിപ്പിക്കും ..
റാസ്കൽ എന്നായിരുന്നു എന്നെ  അയാൾ  വിളിച്ചിരുന്നത് ..
എന്റെയും അനിയന്റെയും  കണ്ണുനീരിന് യാതൊരു ദയയും കാണിച്ചില്ലയാൾ ..
അച്ഛൻ ഉണ്ടായിരുന്നേൽ അയാളെ അച്ഛൻ തല്ലുമായിരുന്നു ..
അയാളെ കൂട്ടി  വന്നതിന്ന് അമ്മയെയും അച്ഛൻ തല്ലുമായിരുന്നു ..
എത്ര നാളായെന്നോ അച്ഛൻ പോയിട്ട് ..
തല്ലു കൊണ്ട് വേദനിച്ചു കരയുമ്പോൾ അച്ഛൻ വരുമെന്ന് കരുതും ..
വേദനകൊണ്ട് തളർന്നു വഴിയിൽ നോക്കി പതിയെ മഴങ്ങും ..
ഏഴ് വയസ്സ് ആവുമ്പോയേക്കും
ജീവിതത്തിലെ ഏറ്റവും വലിയ വേദന സമ്പാദ്യമാക്കിയവൻ ..
വേദനിച്ചു നിലവിളിച്ചിടും ...
ഒന്ന് ആശ്വാസ വാക്കിനു പോലും ആരും എത്താത്ത ലോകം ..
അച്ഛനുള്ളോളം വരെ നമ്മോട് സ്നേഹം കാണിച്ച 'അമ്മ
അച്ഛൻ പോയതിന് ശേഷം ആ സ്വാർഗത്തിൽ കുടിയേറിയ ഒരു രാക്ഷസൻ..
വളരെ ചുരുങ്ങിയ കാലയളവിൽ ഈ ലോകത്തെ പഠിപ്പിച്ചു തന്ന ദൈവമേ
അങ്ങന്ന  പൂര്ണരൂപത്തിന്റെ ഒരു നിഴൽ സ്പർശമെങ്കിലും ഒന്ന് തലോടിയെങ്കിൽ ...
ഈ നശിച്ച ലോകത്തു നിന്ന് എന്റെ അനിയനെ എങ്കിലും ഒന്ന് കാത്തു സൂക്ഷിക്കാൻ ആവുമോ ..
അത്രയേറെ വേദനയാണ് തലച്ചോറ് തകരുമ്പോൾ ..
ഈ ക്രൂരമായ പീഡനത്തിന് ആയുസിലെ ഏറ്റവും ക്രൂരമായ ഈ അവസാന നിമിഷങ്ങളിൽ ..
ഈ നിസ്സഹായാവസ്ഥ കണ്ടായിരിക്കണം അവസാനം അച്ഛനെന്നെ കൊണ്ട് പോകാൻ വന്നത് ..
പക്ഷെ അനിയനിപ്പോഴും അവിടെ ആ നശിച്ച ഭൂമിയിൽ കാത്തുകൊള്ളണമേ അച്ഛാ ...
ഇത് പോലെ പലരുടെയും നിലവിളി നാം കേൾകുകയുണ്ടാവാം. എല്ലാം അവസാനിച്ചതിന് ശേഷം ഞാൻ കേട്ടിരുന്നു എന്ന് പറയാതെ ഒന്നും സംഭവിക്കാതിരിക്കാൻ പ്രതികരിച്ചുകൂടെ. ആരുടെയൊക്കെയോ ആരൊക്കെയോ ആകുമവർ ......