രാവിലെ സുബഹ് നിസ്‌കാരവും കഴിഞ്ഞു അടുക്കള പണിയും തീർത്ത് . പ്രിയതമനെ വിളിച്ചുണർത്തുന്നവരാണ് പ്രവാസി ഭാര്യമാർ ശേഷം തൻ്റെ കുളിയും പെരുന്നാൾ നിസ്‌കാരവും കഴിഞ് പെരുന്നാളിന് എടുത്ത പുതിയ ഡ്രെസ്സും അണിഞ് മാരനൊരു സെൽഫിയും വിട്ട് എങ്ങിനെ ഉണ്ട് ഇക്കാ എന്നും ചോദിച്ച് ഉടുത്തണിഞ്ഞ ഡ്രസ്സ് മാറ്റി പഴയ ഡ്രസ്സ് ഇട്ടു പള്ളിയിയിൽ നിന്നും വന്നവർക്ക് ചോറുവിളമ്പി കൊടുത്ത് വീണ്ടും അവരെ കുടുംബക്കാരുടെ വീട്ടിലേയ്ക്ക് യാത്രയാക്കി താനും പെരുന്നാൾ ചോറ് കഴിച്ചെന്ന് വരുത്തി ഈ ഒരു ദിവസമെങ്കിലും തന്റെ പ്രിയതമനോട് ഒരുപാട് സംസാരിക്കാൻ വേണ്ടി മാരന്റെ വിളിയും കാത്ത് ഫോണും കയ്യിൽ പിടിച്ച് നടക്കുന്നവരാണ് ഓരോ പ്രവാസി ഭാര്യമാരും .....