Tuesday, 7 August 2018

പ്രവാസി ഭാര്യ

രാവിലെ സുബഹ് നിസ്‌കാരവും കഴിഞ്ഞു അടുക്കള പണിയും തീർത്ത് . പ്രിയതമനെ വിളിച്ചുണർത്തുന്നവരാണ് പ്രവാസി ഭാര്യമാർ ശേഷം തൻ്റെ കുളിയും പെരുന്നാൾ നിസ്‌കാരവും കഴിഞ് പെരുന്നാളിന് എടുത്ത പുതിയ ഡ്രെസ്സും അണിഞ് മാരനൊരു സെൽഫിയും വിട്ട്  എങ്ങിനെ ഉണ്ട് ഇക്കാ എന്നും ചോദിച്ച് ഉടുത്തണിഞ്ഞ ഡ്രസ്സ് മാറ്റി പഴയ ഡ്രസ്സ് ഇട്ടു പള്ളിയിയിൽ നിന്നും വന്നവർക്ക് ചോറുവിളമ്പി കൊടുത്ത് വീണ്ടും അവരെ കുടുംബക്കാരുടെ വീട്ടിലേയ്ക്ക് യാത്രയാക്കി താനും പെരുന്നാൾ ചോറ് കഴിച്ചെന്ന് വരുത്തി ഈ ഒരു ദിവസമെങ്കിലും തന്റെ പ്രിയതമനോട് ഒരുപാട് സംസാരിക്കാൻ വേണ്ടി മാരന്റെ വിളിയും കാത്ത് ഫോണും കയ്യിൽ പിടിച്ച് നടക്കുന്നവരാണ് ഓരോ പ്രവാസി ഭാര്യമാരും .....

ഉമ്മ

അവൻ വിയർത്തൊലിച്ചു വന്ന് ഭാര്യയുടെ തട്ടത്തിൽ മുഖം തുടക്കാൻ ഒരുങ്ങിയപ്പോൾ അവൾ പറഞ്ഞു .  എന്റെ തട്ടം വൃത്തിക്കേടാകാതെ പോവോന്ന് അവൻ ഉമ്മയുടെ തട്ടത്തിൽ മുഖം തുടക്കാൻ ഒരുങ്ങിയപ്പോൾ ഉമ്മ പറഞ്ഞു . മോനെ എന്റെ തട്ടം വൃത്തി ഇല്ല മോൻ ഞാൻ നല്ല തുണി എടുത്ത് തരാം എന്ന്  . ഈ സ്നേഹത്തിന് എന്ത് മറുപൊടി കൊടുക്കും നമ്മൾ  . അതാണ് ഉമ്മ .......

Wednesday, 4 July 2018

ഉമ്മാ മനസ്സിന്റെ തണലല്ലേ ...
ഉലകിൽ എനിക്കുള്ള സുഖമല്ലേ...... (2 )
എന്നെ ഓർത്തു ഇരിക്കും നേരം (2 )
പൊട്ടിക്കരയുന്നതെന്നുമ്മാ ....
അമ്മിഞ്ഞപ്പാൽ തന്ന് മാറോടണച്ചിട്ട്‌
താരാട്ട് പാടിയ പൊന്നമ്മ ...
അലി വിന്റെ അലിവാലെ സ്ഥിര നോട്ടത്താലെന്നെ
വാരി പുണർന്നതും എന്നുമ്മാ ....